ഇരുമുടിയുമേറ്റി

 

ഇരുമുടിയുമേറ്റി പെരുവഴികൾ താന്റി
തിരുനടയിൽ വന്നു ഞങ്ങളയ്യപ്പാ
ഹരിഹരസുതനാകുമയ്യപ്പാ

ശരണമന്ത്രം പാടീ ചരണപത്മം തേടി
പടികൾ കേറി വന്നു ഞങ്ങളയ്യപ്പാ
കലിയുഗവരദായകനാമയ്യപ്പാ
(ഇരുമുടി......)

ജന്മദുരിതമെന്നവൻ നദിയിൽ നീന്തും
സങ്കടമകറ്റീടുവാനയ്യപ്പാ നിൻ
സന്നിധാനം തേടി വന്നേ അയ്യപ്പാ
കണ്ണിന്നു കർപ്പൂരം നിൻ മനോജ്ഞ രൂപം
കണ്ടു കൈ തൊഴുന്നു ഞങ്ങളയ്യപ്പാ നിൻ
പൊൻ പ്രഭ നിറയേണമുള്ളിലയ്യപ്പാ
(ഇരുമുടി......)

ഭേദമേതുമില്ലാ ഏകജാതിയായ്
സ്നേഹസ്വരൂപാ നിന്റെ ഭക്തർ ഞങ്ങളെ
കേവലരാം മർത്ത്യരാക്കി മാറ്റണേ
വിണ്ണിൽ വന്നുദിക്കും പൊന്നുഷസ്സു പോലെ
അന്ധതകൾ നീക്കണേ പൊന്നയ്യപ്പാ നിൻ
പുണ്യദർശനം തരണേ അയ്യപ്പാ
(ഇരുമുടി......)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irumudiyumetti

Additional Info

അനുബന്ധവർത്തമാനം