ഇന്നും മാനത്തൊരമ്പിളിക്കല

 

ഇന്നും പൊന്നരിവാളമ്പിളിക്കല
പൊന്നരിവാളായ് പൊങ്ങി
പണ്ടു ഞാൻ പാടിയ പാട്ടിൻ പല്ലവി
ചുണ്ടത്തു പിന്നെയും തേങ്ങി
വിളഞ്ഞ പാടം പോലുള്ള മാനം
നിറഞ്ഞ നക്ഷത്രക്കതിർക്കുലകൾ
കതിർക്കുല കണ്ടും കണ്ണെറിഞ്ഞു കൊണ്ടും
കിനാവുകൾ കണ്ടവൾ ഞാൻ
കൂടെ കൊയ്ത്തിനു പോരേണ്ടവൻ മാത്രം
കൂടു വിട്ടെന്തിനു പോയ് എന്നെ
കൂടെ വിളിക്കാതെ പോയ്

കിളികളും കളമൊഴിപ്പെൺകൊടിമാരും
ശ്രുതിയിട്ട ഞാറ്റുവേലക്കിളിപ്പാട്ടുകൾ
പാടിക്കൊണ്ടും താളം പിടിച്ചു കൊണ്ടും
കോരിത്തരിച്ചവൾ ഞാൻ
പാട്ടുകാരൻ നാട്ടിൻ ഗാട്ടുകാരൻ മാത്രം
കൂട്ടം പിരിഞ്ഞെങ്ങോ പോയ് എന്നെ
കൂടെ വിളിക്കാതെ പോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innum maanath orambili kala