എനിക്കു മരണമില്ല

 

എനിക്ക് മരണമില്ല എനിക്ക് മരണമില്ല
എന്റെ പാട്ടിനും എന്റെ കൊടിക്കും
എന്നിലെ മനുഷ്യനും മരണമില്ല

എനിക്ക് മരണമില്ലെന്ന് പാടിയ
കവിക്ക് ഞങ്ങടെ ഉപഹാരം
ഉപഹാരം ഉപഹാരം ഉപഹാരം
കാവ്യകൈരളിക്ക് കുങ്കുമക്കുറി തൊട്ട
കവിക്ക് ഞങ്ങടെ ഉപചാരം
ഉപചാരം ഉപചാരം ഉപചാരം

കേരളം വിപ്ലവത്തെ പിച്ച നടത്തിച്ചൊരാ
വയലാറിലെ രണഭൂവിൽ
പണ്ടു ഞങ്ങടെ പ്രിയതോഴർ വെടിയുണ്ടയെ
തോല്പിച്ച കാലത്തിൻ
ആ വയലാറിലുണർന്നൊരുജ്ജ്വല
തീനാളങ്ങളിലുയിർ തേടി
കൈയ്യിൽ കരവാളും പൊൻ വീണയുമായ്
വന്നല്ലോ നീ സർഗ്ഗസംഗീതമായ്
നിന്റെ പാട്ടിലുറക്കമുണർന്നത്
ഞങ്ങടെ അരുണോദയങ്ങൾ
നിന്നോടൊപ്പം താളം പിടിച്ചത്
ഞങ്ങടെ മനസ്സിലെ മോഹങ്ങൾ
നിന്റെ പദങ്ങളുറക്കെ പാടിയത്
ഞങ്ങളുടെ വിപ്ലവാവേശങ്ങൾ
നിന്റെ മഴവില്ലു കണ്ടിട്ടാടിയത്
ഞംങ്ങടെ സ്വപ്നമയൂരങ്ങൾ
നീയില്ലാത്തൊരു രംഗവേദിയിൽ
നിന്നെക്കുറിച്ചു പാടാം
നിൻ സംഗീതമാലപിക്കും
പല്ലവിയായ് അനുപല്ലവിയായ് നിൻ
പദങ്ങളാവർത്തിക്കാം
ആ പദങ്ങളാവർത്തിക്കാം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enikku maranamilla

Additional Info

Year: 
1976

അനുബന്ധവർത്തമാനം