ഇന്നു രാത്രി പൂർണ്ണിമാരാത്രി

ഇന്നു രാത്രി പൂർണ്ണിമരാത്രി 
സുന്ദരിയാം ഭൂമികന്യാ സ്വപ്നം കണ്ട രാത്രി
സ്വർഗീയസുന്ദരരാത്രി.. 
ഈ രാത്രി ഈ രാത്രി.. (2)
ഇന്നു രാത്രി പൂർണ്ണിമരാത്രി

വിൺമണിയറയുടെ വെൺമ്മാടപ്പടിമേൽ
ഇന്നലെ വെണ്മതി കാത്തിരുന്നൂ..
വിൺമണിയറയുടെ വെൺമ്മാടപ്പടിമേൽ
ഇന്നലെ വെണ്മതി കാത്തിരുന്നൂ
നീലമേഘത്തിൻ ജാലകയവനിക 
നീക്കി വിരഹിണി കാത്തിരുന്നു..
നീലമേഘത്തിൻ ജാലകയവനിക 
നീക്കി വിരഹിണി കാത്തിരുന്നു..

ഇന്നു രാത്രി പൂർണ്ണിമരാത്രി..

സ്വപ്നസഹസ്രങ്ങൾ നൂപുരം കെട്ടുന്ന
നർത്തനമേള ഇന്നാണല്ലോ 
സംഗീതം നിർത്തിയ പാതിരാക്കിളികളേ
നിങ്ങൾക്കുറങ്ങാൻ തിടുക്കമെന്തേ..
സംഗീതം നിർത്തിയ പാതിരാക്കിളികളേ
നിങ്ങൾക്കുറങ്ങാൻ തിടുക്കമെന്തേ..

ഇന്നു രാത്രി പൂർണ്ണിമരാത്രി 
സുന്ദരിയാം ഭൂമികന്യാ സ്വപ്നം കണ്ട രാത്രി
സ്വർഗീയസുന്ദരരാത്രി.. 
ഈ രാത്രി ഈ രാത്രി.. 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Innu rathri poornima rathri

Additional Info

അനുബന്ധവർത്തമാനം