അത്തം പത്തിനു പൊന്നോണം

അത്തം പത്തിനു പൊന്നോണം
ഇത്തിരിപ്പെണ്ണിന്റെ കല്യാണം
മുറ്റത്തെ മുല്ലേ മൂവന്തി മുല്ലേ
മുപ്പതിടങ്ങഴി പൂ വേണം (അത്തം...)

ഇല്ലില്ലം കാവിലെ പന്തലിൽ വന്നെത്തി
കല്യാണച്ചെറുക്കൻ നിന്റെ
കല്യാണച്ചെറുക്കൻ
കാക്കക്കറുപ്പുള്ള കരിമീശ വെച്ചുള്ള
കണ്ടാലഴകുള്ള മണവാളൻ (അത്തം...)

നാടോടിത്തത്തയും കൂട്ടുകാരും കൂടി
നാഗസ്വരം വിളിച്ചൂ നല്ല നാഗസ്വരം വിളിച്ചൂ
മണ്ണാത്തിപ്പുള്ളുകൾ കുരവ മുഴക്കി
പെണ്ണിനെ കൊണ്ടു വാ തോഴിമാരേ (അത്തം...)

പെണ്ണിനു മാല പൊൻ വള കിങ്ങിണി
അല്ലിമലർത്താലി കഴുത്തിൽ അല്ലിമലർത്താലി
കണ്ണും താഴ്ത്തി നിൽക്കുന്ന സുന്ദരി
പ്പെണ്ണിന്റെ സ്ത്രീധനം കാക്കപ്പൊന്ന്  (അത്തം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Atham pathinu ponnonam

Additional Info

അനുബന്ധവർത്തമാനം