ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം

 

 ഇനിയും കൊതിയോടേ കാത്തിരിയ്ക്കാം ഞാന്‍
ആ മരത്തണലില്‍ ഉറങ്ങാന്‍
ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍
അച്ഛന്റെ പിന്‍വിളി കേള്‍ക്കാന്‍
വൃശ്ചികക്കാറ്റു പോല്‍ എന്നെ തലോടിയാൽ
പിച്ചകപ്പൂവായ് ഉണരാം ഞാനൊരു
കൊച്ചരിപ്രാവായ് പറക്കാം
(ഇനിയും …........)

അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാന്‍
അച്ഛന്റെ ഹൃദയം കണ്ടുവെങ്കില്‍
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മ എന്നില്‍ തുളുമ്പിയെങ്കില്‍
പുഞ്ചിരിപ്പുലര്‍ വെയില്‍ ചിറകിന്റെ ചോട്ടില്‍
ഞാന്‍ സങ്കടം മറന്നൊന്നിരുന്നേനേ
അച്ഛന്റെ കുഞ്ഞായ് മയങ്ങിയേനേ
(ഇനിയും …........)

മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശിമേഘം പെയ്തുവെങ്കിൽ
എൻ അമ്പിളിപ്പെണ്ണിനും താരകത്തരികൾക്കും
ഇത്തിരി സ്നേഹമുണ്ണാൻ കഴിഞ്ഞുവെങ്കിൽ
ചന്ദനത്തിരി പോലെൻ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
അച്ഛനെൻ സ്വന്തമായ് തീർന്നേനേ
(ഇനിയും …........)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Iniyum kothiyode

Additional Info

അനുബന്ധവർത്തമാനം