ദിവ്യ ബി നായർ
Divya B Nair
പെരുമ്പാവൂർ കല്ലേലിൽ കെ എൻ ബാലകൃഷ്ണൻ നായരുടെയും ബേബിയുടെയും മകളായ ദിവ്യ രാജസേനന്റെ ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന സിനിമയിലെ “ ചിങ്കാരക്കണ്ണാ..” എന്ന ശ്രദ്ധേയമായ ഗാനം ആലപിച്ചു കൊണ്ട് മലയാളസിനിമാലോകത്തിലേക്ക് പ്രവേശിച്ചു.രാജീവ് ആലുങ്കൽ രചിച്ച് എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനം സിനിമയിൽ നല്ലൊരു ബ്രേക്ക് നൽകും എന്ന വിശ്വാസത്തിലാണു ദിവ്യ.,അജയൻ സംവിധാനം ചെയ്ത ബോധി എന്ന സിനിമയിലും പാടിയിട്ടുണ്ട് എങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല.നൂറു കണക്കിനു കച്ചേരികളിലും കാസറ്റുകളിലും ദിവ്യ പാടിയിട്ടുണ്ട്.നിരവധി ടി വി പരിപാടികളിലും പാടിയിട്ടുള്ള ദിവ്യക്ക് ഹരിപ്രിയ പുരസ്കാരം,അഗസ്റ്റിൻ ജോസഫ് മെമ്മോറിയൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്