ചിങ്കാരക്കണ്ണാ മറിമായ കണ്ണാ
ചിങ്കാര കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്
എൻ കാർവർണ്ണമേ നീ പെയ്തിടവേ
നവ വാസന്ത ചന്ദ്രോത്സവം
ഓംകാര കുഴലൂതും കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്
വരസൂര്യനാളമിരു മിഴി നീർത്തിയായ്
വിളങ്ങുന്നൊരീ രാഗവാത്സല്യം
സമഭാവമേകുമൊരു വാർതിങ്കളിൽ
തുളുമ്പും നിലാലോല ലാവണ്യം
ആ സ്നേഹ യാമിനിയിൽ നീരാടി
ഒരുമിച്ചു പാടുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം (ചിങ്കാര...)
പുതുവേദ ഗാഥയുടെ ശ്രുതി മീട്ടുവാൻ
ജപിക്കാമോ ഊ മന്ത്രസംഗീതം
ഗതി ഏകമായ നദി കടലായ പോൽ
ലയിക്കാമിതേ സർവസായൂജ്യം
നവരാസലീലയിതിലാറാടി
ഒരുമിച്ചു ചേരുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം (ചിങ്കാര...)
---------------------------------------------------------------------------------