ഇലാഹി നിൻ റഹ്മത്താലേ
ഇലാഹി നിൻ റഹ്മത്താലേ
പുതുമാരൻ വന്നണഞ്ഞൂ
കനകത്തിൻ കസവുള്ള പൊഞ്ചപ്പത്തുണിയുടുത്ത്
കവിളത്ത് മോഹത്തിൻ കസ്തൂരിപ്പൂവിരിഞ്ഞ്
പുതുമാരൻ വന്നണഞ്ഞു
മണിമാരൻ വന്നണഞ്ഞു (ഇലാഹി...)
കല്യാണപ്പന്തലിലു കതിർമാല പൂത്തുലഞ്ഞു
കളിയാക്കി കളിയാക്കി സോദരരും ചേർന്നിരുന്ന്
ആശമാരൻ വന്നിരുന്നു
അസലാമു അലൈക്കവർക്ക് (ഇലാഹി...)
നവരത്ന ചിങ്കാരം പൂണ്ട ബീവി അണിന്ത ബീവി
നാണം കൊണ്ടു കുണുങ്ങി നിൽക്കും പൊന്നും ബീവി
മികന്തെ ബീവി
മണിയറയിൽ കാത്തിരുന്നു
മലർമാരൻ ചെന്നിരുന്നു (ഇലാഹി...)
എന്തെല്ലാം അപ്പത്തരം അമ്മായി ചുട്ടു വെച്ച്
ഏതെല്ലാം പൊരിച്ചി വെച്ച് മാരന്നായ് നിരത്തി വെച്ചു
തിന്നു തിന്നൂന്നും പറഞ്ഞ് സ്വർഗ്ഗമാരനെ തീറ്റിക്കാനായ്
എന്നു തൊട്ടേ കാത്തിടുന്നു പൊന്നാരമ്മായി (ഇലാഹി..)
പൊട്ടിയപ്പം മുട്ടയപ്പം ചുട്ടു വെച്ച് വെളമ്പി വെച്ച്
കോഴി ബിരിയാണി വെച്ച് ഗോതമ്പലീസ്സ വെച്ച്
ആട്ടിന്റെ തലയും വെച്ച് അള്ളോ മാരനെ സൽക്കരിക്കാൻ
ആറ്റു നോറ്റു കാത്തിരിക്കും പൊന്നാരമ്മായി (ഇലാഹി...)