ഹൃദയാകാശത്തിൽ ഇരുൾ

 

ഹൃദയാകാശത്തിൽ ഇരുൾ മൂടും നേരത്തിൽ
കതിർ ചിന്നി മിഴി ചിമ്മി നീയുണരൂ
ഒരു സാന്ത്വനം പോലെ സങ്കീർത്തനം പോലെ
അരുമയായൊരു സ്നേഹഗീതം പോലെ
അന്തിവെയിലിൽ നിന്നരിച്ചെടുത്ത
തങ്കത്തരികളുരുക്കി വെയ്ക്കാം
മിന്നും ലിപികളിൽ നിൻ പേർ കുറിക്കുവാൻ
എൻ സ്വപ്നകേളീ ഗൃഹത്തിൻ മുന്നിൽ
നീ വരൂ നീയെൻ അരികിൽ വരൂ

നിൻ കഴൽ കുങ്കുമം ചാർത്തിടുവാൻ
എൻ കളിമുറ്റം മെഴുകി വെയ്ക്കാം
എന്നുയിർ നീറിയുയരുകയാണിന്ന്
നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ
ഈ പനീർതീർത്ഥം നിനക്കു മാത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hridayaakaashathil Irul

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം