ഗാന്ധർവ്വത്തിനു
Music:
Lyricist:
Singer:
Film/album:
ഗാന്ധർവ്വത്തിനു ശ്രുതി തേടുന്നൊരു
ഗായകനുണരുമ്പോൾ
കാംബോജിയതിൻ പ്രണവധ്വനിയായ്
ഭൂമിയിൽ നീ വന്നൂ
ഈറനുടുക്കും താഴ്വാരങ്ങൾ
താലമെടുക്കുമ്പോൾ
ഏഴു സ്വരങ്ങളിലൂടെ നീയെന്റെ
നാവിലുദിക്കുന്നു
ഏദൻ തോട്ടമിതിൽ
ഏകാന്ത കാമുകൻ ഞാൻ
ആദമായ് കാത്തു നില്പൂ
ആദമായ് കാത്തു നില്പൂ
ഹവ്വേ ഹവ്വേ
ഒരുങ്ങി വരൂ ഒരുങ്ങി വരൂ
ദൈവശാപത്തിന്റെ കനി പറിക്കാതെന്റെ
ആത്മാവിന്നൾത്താരയിൽ ജീവിത
സ്നേഹത്തിൻ ദീപമാകൂ
ശ് അബാൻ മടങ്ങുന്ന നാളിൽ
ഷാജഹാൻ പാടുന്ന രാവിൽ
മൂകാനുരാഗത്തിൻ പ്രേമകുടീരത്തിൽ
മുംതാസെഴുന്നള്ളിയോ എന്റെ
മുംതാസെഴുന്നള്ളിയോ
പനിനീർ മഴ പെയ്യും നിനവിൽ
തിരതല്ലും കനവിൻ പടവിൽ
പ്രണയാഭിലാഷത്തിൻ പാലൊളി തൂകുന്ന
റംസാൻ നിലാവെത്തിയോ
റംസാൻ നിലാവെത്തിയോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gandharvathinu
Additional Info
ഗാനശാഖ: