എന്തിനോ എന്തിനോ

 

എന്തിനോ  എന്തിനോ
എന്തിനോ കൊച്ചു തെന്നലായ്‌
എന്റെ വീഥിയില്‍ നീ വന്നുപോയ്‌
ഒന്നു മിന്നി കൊഴിഞ്ഞു മാറുന്ന
മിന്നലായ്‌ വന്നു മാഞ്ഞു പോയ്‌
എങ്കിലും എങ്കിലും എന്റെ അന്തരാത്മാവില്‍
നിത്യഗദ്ഗദമായ്‌ നീ  നിദ്രയില്‍ വന്നു
നുള്ളി നോവിക്കും വ്യർഥ സ്വപ്ന തരംഗമായ്‌

ഒന്നു കാണുവാന്‍ ഏറെ
മിണ്ടുവാന്‍ മോഹമുണ്ടെനിക്കെപ്പൊഴും
തൊട്ടു പോലുമശുദ്ധമാക്കില്ല
നിന്റെ മുഗ്ദ്ധ മുഖാംബുജം

അല്‍പ്പം മാറിയകന്നു നിന്നു ഞാന്‍
നിത്യസൗഭഗം നേടിടാന്‍
അത്ര മാത്രം കൊതിയെനിക്കുണ്ടു
മല്‍സഖീ മല്‍സഖീ ജീവനാണു നീ

ആലുവാപ്പുഴ താണ്ടിയെത്തുന്ന
കുഞ്ഞലക്കുളിര്‍ തെന്നലില്‍
തേടുന്നു ഞാന്‍ തേടുന്നു മൂകമാം
നിന്‍ സ്നേഹ സന്ദേശ ഗീതികള്‍

എത്ര മായ്ച്ചാലും മാഞ്ഞു പോകാത്ത
സുസ്മിതത്തിന്‍ നിലാവുമായ്‌
അന്യയായ്‌ ദൂരെ നില്‍പതെന്തേ
ഈ മൗനം എന്നെ തളര്‍ത്തുന്നൂ.. (എന്തിനോ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Enthino enthino

Additional Info

അനുബന്ധവർത്തമാനം