വിനോദകുസുമം എനിക്കു തരൂ
Music:
Lyricist:
Singer:
Film/album:
വിനോദ കുസുമം എനിക്കു തരൂ
ആ..ആ... ആ..ആ.....
വിനോദ കുസുമം എനിക്കു തരൂ
നിന്റെ വികാര വിഗ്രഹം എനിക്കു തരൂ
മരണത്തിനപ്പുറവും ഒന്നായ് ചേര്‍ന്നൊഴുകാന്‍
അനുപമേ .....അമലേ ...
അനുപമേ അമലേ മനസ്സു തരൂ (വിനോദ കുസുമം..)
രാഗമുണര്‍ന്നൂ രാഗമുണര്‍ന്നൂ
മോഹമുലഞ്ഞൂ രാസവിലാസ യാമങ്ങളണഞ്ഞൂ
തൊട്ടുവിളിക്കുവാന് എത്തുന്ന ദൂരത്തു
പ്രതിശ്രുത പ്രിയ വധു രാധിക നിന്നു
രാധികേ.. രാധികേ നിന് രൂപമാപാദചൂഢം കാണുവാന്‍
രാധികേ ചമയങ്ങളണിഞ്ഞു വരൂ
ആലിലവയറില്‍ അണിവയറില്‍
ഞാന്നു കിടക്കുന്ന അരഞ്ഞാണ തുടലിലേ
തങ്കയലുക്കുകള് എന്തോ കൗതുകം കണ്ട പോല്‍ മെല്ലെ മെല്ലെ
പൊട്ടി പൊട്ടി സ നി ധ മ ധ നി ചിരിക്കുന്നു
പൊട്ടി പൊട്ടി ചിരിക്കുന്നൂ
അതു കാണുമ്പോള്‍ അഴകേ
ആ..ആ..ആ..
അതു കാണുമ്പോള്‍ അഴകേ
എന്നില്‍ അസൂയ പൂവുകള്‍ വിരിയുന്നൂ (വിനോദ കുസുമം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vinodakusumam Enikku Tharoo
Additional Info
ഗാനശാഖ: