എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍
എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍
ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം
സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം
എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍
ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം
ആശിച്ചു ഞാന്‍ തീര്‍ത്ത ആലിലപ്പൊന്‍താലി
ചാരുലതേ നിന്നെ അണിയിച്ച വേളയിൽ
ആരോരുമറിയാതെന്നിലുണര്‍ന്നു
അച്ഛനാകാനുള്ള മോഹം
നിന്നെ അമ്മയായ് കാണാനും മോഹം
എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍
ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം
കൈയ്യെത്താ ദൂരത്ത് കാണാതിരുന്നാല്‍
ഇഷ്ടങ്ങളെങ്ങിനെ പങ്കു വയ്ക്കും
ജന്മസാഫല്യമായ് മോഹിക്കും
പൈതലിനെന്നു നമ്മള്‍ ഇങ്ക് നല്‍കും
മാമൂട്ടിയെന്നിനി താരാട്ട് പാടും
എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍
ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം
ആരീരോ...ആരാരോ
ആരീരോ...ആരാരോ