എന്നും ഓർമ്മകൾ

 

എന്നും ഓർമ്മകൾ വിങ്ങും നൊമ്പരം
മനമായ് പെയ്തിറങ്ങീ
കണ്ണീർചോലകൾ ഉതിരും നാളുകൾ
ഇനിയും നീളുന്നുവോ
മെയ്യും മനവും പൊള്ളിക്കരിയാൻ പകലിൻ തീയാട്ടം
എരിയും വേനലിൻ തണലിൽ സാന്ത്വനം ഇല്ലാതാകുന്നുവോ
ഉണ്മ മാഞ്ഞ ബലിനിലം ഉള്ളിൽ കോമരങ്ങൾ
കാലം കോറിയ മുറിവുകൾ തീരാനൊമ്പരങ്ങൾ
കാണാക്കാറ്റിൻ നെഞ്ചിലെ പെണ്ണിൻ പായാരം
എങ്ങും ക്രൂരത ചോരച്ചാലുകൾ എന്റെ നാടിൻ വിധി
എന്നും മങ്ങുമീ സന്ധ്യകൾ നാളെ തെളിയുമോ പുലരിയായ്
മഴവിൽ പൂത്തിടും നാളെ തെളിയുമോ പുലരിയായ്
മഴവിൽ പൂത്തിടും താഴ്‌വാരം പൂന്തോപ്പായിടുമോ
എങ്ങും നിറഞ്ഞിടും

-----------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ennum ormakal

Additional Info

അനുബന്ധവർത്തമാനം