പുഴ പാടും താഴ്വാരം

 

പുഴ പാടും താഴ്വാരം ദൈവത്തിൻ പൂന്തോപ്പ്
അവിടെപ്പോയ് പാർക്കാൻ വായോ കുഞ്ഞാറ്റകളേ 
പല വർണ്ണ തുമ്പികളായ് നറു പൂന്തേൻ നുകരാല്ലോ
കര നിറയെ ആനന്ദത്തിൻ നനവുണരുമ്പോൾ ഓ..
നനവുണരുമ്പോൾ...

പുഴ പാടും താഴ്വാരം ദൈവത്തിൻ പൂന്തോപ്പ്
അവിടെപ്പോയ് പാർക്കാൻ വായോ കുഞ്ഞാറ്റകളേ 
പല വർണ്ണ തുമ്പികളായ് നറു പൂന്തേൻ നുകരാല്ലോ
കര നിറയെ ആനന്ദത്തിൻ നനവുണരുമ്പോൾ ഓ..
മിഴിനീരും ദുരിതവുമെല്ലാം വിട ചൊല്ലുമ്പോൾ
 ഉതിർമഞ്ഞിൽ മിന്നും കുന്നിൻ അപ്പുറമെത്താൻ

പുലർവെട്ടം തേടും കിളികൾ
വയർ നിറയെ പാലും തേനും
നൽവാക്കിൽ കളിയും ചിരിയും വിരിയും
മധുവൂറും പാട്ടിൻ ശീലും
ദൈവത്തിൻ നാട്ടിൽ വന്നു നമ്മൾ
സുഖമറിഞ്ഞീടുന്നു
കനിവറിഞ്ഞീടുന്നു
(പുഴ പാടും..)

പുതുസ്വപ്നച്ചിറകിൽ കയറാം
ഉയിർ നിറയെ സ്നേഹം നുകരാം
പുൽ മെത്ത വിരിപ്പിന്മേൽ ഇരിക്കാം
ഇളവേൽക്കാം കുളിരിൻ കുമിളകൾ ആകാം
ദൈവത്തിൻ കാരുണ്യം പൊഴിയും നേരം
മണമറിഞ്ഞീടുന്നു
മനസ്സുണർന്നീടുന്നു
(പുഴ പാടും..)