ഏകാന്തതയുടെ തടവറയിൽ

ഏകാന്തതയുടെ തടവറയില്‍
ഏതോസ്വപ്നത്തില്‍  ചിതയില്‍
എരിഞ്ഞടങ്ങുമെന്‍ മോഹശതങ്ങളെ
ആരറിയുന്നീ മണ്ണില്‍.. ഞാന്‍.. 
ഞാന്‍മാത്രം എന്‍ മനസ്സു മാത്രം..

വിധിയുടെ കൈകള്‍ നുള്ളിനുറുക്കിയ
പൂജാമലര്‍ പോലെ
വേദന വിങ്ങി പിടയും കരളുമായ്
കരയാനായി ജനിച്ചവള്‍ ഞാന്‍
പൊട്ടിയ മണിവീണ ഞാന്‍
വാടിയ പൂങ്കുല ഞാന്‍..

ഇണപിരിയാതെ സ്വര്‍ഗ്ഗം പണിയും
ഇണക്കുയിലുകളുടെ ശിരസ്സില്‍
മൂടുപടങ്ങള്‍ മുഷിഞ്ഞ മനസ്സുകള്‍
മുള്‍മുടി ചൂടിക്കുമ്പോള്‍
ദുര്‍ബലയാകുന്നു ഞാന്‍
നോവിന്‍ നിത്യതയാകുന്നു ഞാന്‍...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekanthathayude thadavarayil

Additional Info

അനുബന്ധവർത്തമാനം