ഈദ് മുബാറക്

ഈദ് മുബാറക്....
ഈദ് മുബാറക്...
ഈദ് മുബാറക്..
ഹസറത്ത് ഇബ്രാഹിം കാട്ടിയ വഴിയിൽ
മുന്നേറുക നാം പ്രിയ സോദരരേ (ഈദ്...)

ദുർഘട ജീവിത വീഥികളിൽ ഈ
സത്യനിലാവല നമ്മളെ കാക്കും
ഇളകാതമരും വിശ്വാസത്തിൻ
ഒളിമന്ദിരമായ് മാറ്റുക ഹൃദയം
മാറ്റുക ഹൃദയം (ഈദ്...)

അന്തിമ വിജയം നമ്മൾക്കു മാത്രം
ശാന്തിയും മോദവും നമ്മൾക്കു സ്വന്തം
ഈദിൻ സ്വർഗ്ഗീയ ശുഭകാമനകൾ
ഇനിയും വാരിച്ചൂടുക നമ്മൾ
ചൂടുക നമ്മൾ (ഈദ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eid Mubarak

Additional Info

അനുബന്ധവർത്തമാനം