ഈ രാവും മായുമ്പോൾ
ഈ രാവും മായുമ്പോൾ
ഈ പൂവും വാടുമ്പോൾ
നീയെങ്ങോ ഞാനെങ്ങോ
തമ്മിൽ തമ്മിൽ മാഞ്ഞുപോകും
നാളെ നാം എങ്ങോ ഉയരാഴം തൊടും മൗനങ്ങളാൽ കണ്ണിൽ കണ്ണിൽ കാൺമതെല്ലാം സ്വപ്നങ്ങൾ പോലെ മായുകയോ നിമിഷങ്ങൾ ഉടയും ചിതറും ചേരാതെ.....
കോറസ് (വരികൾ വ്യക്തമല്ല )
നീ എന്നോടോതും സ്വകാര്യങ്ങളോരോന്നും
നാളെ നിലാവോർമ്മകൾ
ഈ നേരങ്ങളിൽനാം കുടഞ്ഞിട്ട മോഹങ്ങൾ പോകും വെയിൽ വീഴവേ
പറയാത്തൊരാ മൊഴികൾ
പിടയുന്നുവോ അകമേ
നെടുവീർപ്പിനാൽ ചൊടികൾ
നനയുന്നുവോ പതിയെ......
കോറസ് (വരികൾ വ്യക്തമല്ല )
ഈ രാവും മായുമ്പോൾ
ഈ പൂവും വാടുമ്പോൾ..
കണ്ണിൽ കണ്ണിൽ കാൺമതെല്ലാം
സ്വപ്നങ്ങൾ പോലെ
മായുകയോ നിമിഷങ്ങൾ
ഉടയും ചിതറും ചേരാതെ.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee ravum mayumbol
Additional Info
Year:
2022
ഗാനശാഖ: