ഈ നിമിഷം മൂകനിമിഷം

ഈ നിമിഷം മൂകനിമിഷം
ഇണയുടെ ചിറകടി അകലുന്ന നിമിഷം
ഓർമ്മകൾ കതിർ ചൂടിയെത്തുന്നു മുന്നിൽ.......
 
 
പുലരികൾ സന്ധ്യകൾ മധുവിധു രാവുകൾ
പുതിയ പ്രതീക്ഷകൾ തന്നൂ
ഇലകളിൽ ശിലകളിൽ ഇത്തിരിപ്പൂക്കളിൽ
പുതിയ നിറങ്ങൾ കണ്ടൂ
 
 
മിഴികൾ മിഴികൾ ചേർന്നു
മൊഴികൾ മൊഴികളിൽ വീണു
ഒരു പുളകത്തിലലിയും ജീവനിൽ
നിറഞ്ഞൂ മധുരങ്ങൾ
 
നദിയുടെ നൂപുര നാദം
കിളിയുടേ മോഹനരാഗം
മനസ്സൊരു മണ്ഡപമാക്കി
ഋതുക്കൾ നർത്തനമാടി
 
സ്വർഗ്ഗം ഭൂമിയിൽ കണ്ടു
സ്വപ്നം അനുഭവം കൊണ്ടു
കുളിരും ചൂടും പകർന്നു തമ്മിൽ
ഹൃദയം നിർവൃതി പൂണ്ടു
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee nimisham mookanimisham

Additional Info

അനുബന്ധവർത്തമാനം