ദീപാങ്കുരം പൂത്തൊരുങ്ങുമാകാശം

ദീപാങ്കുരം പൂത്തൊരുങ്ങുമാകാശം
മേഘചന്ദനം പെയ്തൊഴിഞ്ഞു മംഗളം
സീമന്ത തന്ത്രികളിൽ സൂര്യ കുങ്കുമം ഓ..
കുളിർ മഞ്ഞിൻ കുറി ചാർത്തും
വരമേലേ വിരിമാറിൽ
ശ്രുതി മീട്ടും ശുഭരാഗം
(ദീപാങ്കുരം..)

ധിം ധിനക്ക് ധിം തിനാ
ധിനക്ക് ധിനക്ക് ധിംധിന (2)
മാരിത്തൂവൽ മഞ്ഞിൻ മഴവിൽതൂവൽ
മനസ്സിൽ മെനയും കളിവീടൂണ്ടേ
ആരും കാണാ മനീച്ചിറകിൻ കീഴിൽ
അണിയും തണലിൽ കുളിർ വാവുണ്ടേ
ശ്രീപദമൂന്നി നീ വന്നു കേറും വേളയിൽ
ശ്രീലമന്ത്രമോടേ ഞാൻ പൂത്തു നിന്ന രാത്രിയിൽ
ധന്യമായ് എൻ സാധകം
എന്റെ മൂക രാത്രികൾ രാഗസാന്ദ്രമാക്കി നീ
കരളിൻ നടയിൽ സ്നേഹചന്ദ്രികയായി
കാവൽ കൈത്തിരിയായി
(ദീപാങ്കുരം..)

പീലിക്കൺകൾ ചേലിൽ വാലിട്ടെഴുതി
നിറവാർ വെയിലിൻ കസവും ചാർത്തി
മാടപ്രാവാം മെല്ലെ പിടയും നെഞ്ചിൽ
കിനിയും ഇളനീർ മധുരം നീട്ടി
ദേവകന്യ പോലെ നീ വന്നു ചേർന്ന വേളയിൽ
സ്നേഹസാന്ത്വനങ്ങളായ് ചേർന്നലിഞ്ഞ മാത്രയിൽ
ഞാനിതാ ഗന്ധർവനായ്
എന്റെ നൃത്തമണ്ഡപം  ലാസ്യപൂർണ്ണമാക്കി നീ
വിരലാൽ തൊടവേ ഹൃദയം മൃദുമൃദംഗമായ്
മൂളും ജലതരംഗമായ്
(ദീപാങ്കുരം..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepankuram poothorungum

Additional Info