സീമന്തയാമിനിയില്‍

സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില്‍ (2)
ഒരു കൂട് കിളിക്കൂട് എന്റെ മഴമുകിലണിക്കൂട്
തിരി കൊളുത്താന്‍ സൂര്യദേവന്‍ 
പടി കടന്നാല്‍ വെണ്ണിലാവു്
ഇതു സ്നേഹരാജധാനി പോലെ
(സീമന്തയാമിനിയില്‍... )

ഓരോ മോഹവും തുയിലുണരും
കളിചിരിമലര്‍ക്കുടം നിറനിറയും
ഓരോകാലവും മലരണിയും
മണിച്ചിത്രക്കനവിലെ വരതെളിയും
വരകളിലേഴു നിറമൊഴുകും
നിറങ്ങളിലേഴു നിലഉയരും
മൃദുലേയെൻ  പ്രേമശാരികേ പോരൂ
(സീമന്തയാമിനിയില്‍... )

പാടാനാവണിപ്പടിയൂഞ്ഞാല്‍
പടികളിലാനന്ദമണിത്തിടമ്പ്
കാണാനായിരം കളിയരങ്ങ്
അരങ്ങത്തു് കിലുകിലേ വളകിലുക്കം
മഴവില്ലിന്‍ തമ്പുരുവില്‍
ശ്രുതിയുണരും പല്ലവിയായ്
മൃദുലേയെന്നാത്മഗായികേ പോരൂ
(സീമന്തയാമിനിയില്‍... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Seemanthayaamiyil

Additional Info

Year: 
1996