ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ

ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ
ദേവപ്രസാദം ചാര്‍ത്തിയോ സഖീ
പൂത്തിരുവാതിര പൊന്‍‌തിങ്കള്‍ക്കുടത്തില്‍
പനിനീരും ഇളനീരും കൊണ്ടുവന്നോ
(ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ)

ഏഴരവെളുപ്പിന് തിരുതാളിതേച്ച്
ഏഴാം കടവില്‍ കുളിച്ചുനില്‍ക്കേ
അവിടെനിന്നുടെ അനുരാഗ ദേവന്‍
അകലത്തു നിന്നത് കണ്ടുവോ നീ
അകലത്തു നിന്നത് കണ്ടുവോ നീ
(ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ)

ഭഗവാന്റെ തിരുനാളില്‍ ഭസ്മക്കുറിയിട്ട്
ഭാഗവതം വായിച്ചിരുന്നുവോ
നാളീകനേത്രന്റെ ഹേമന്തലീലയില്‍
നാണം മുളച്ചോ മുഖം മറച്ചോ
നാണം മുളച്ചോ മുഖം മറച്ചോ
(ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepa pradakshinam kazhinjo

Additional Info

Year: 
1985

അനുബന്ധവർത്തമാനം