സപ്തവർണ കിരീടം ചൂടിയ

സപ്തവർണ കിരീടം ചൂടിയ
സവിതാവണയുന്നൂ. 
സൽക്കരിക്കാനെത്തുമുഷസ്സിൻ
കവിളിണ ചോക്കുന്നൂ. 
ഓം.. ഓം.. ഓം..

മൃദുല മർമ്മരമുതിരും പാടം
അതുല സ്വർഗ കവാടം. 

മൃദുല മർമ്മരമുതിരും പാടം
അതുല സ്വർഗ കവാടം.

ചടുലചഞ്ചല പദമലയും പുഴ..
ചടുലചഞ്ചല പദമലയും പുഴ..
മധുര മധുമയ ഗാനം..
മധുര മധുമയ ഗാനം..!

അമ്പലമണിയുടെ നീളും നാവിൻ
തുമ്പൊരു മന്ത്രമുണർത്തുന്നൂ. 

അമ്പലമണിയുടെ നീളും നാവിൻ
തുമ്പൊരു മന്ത്രമുണർത്തുന്നൂ.

കാന്തം.. രമ്യം..
ഗ്രാമം.. സൗമ്യം..
ശാന്തം.. ഹരിതം..
ശാലീനം.. ശാലീനം.. ശാലീനം.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sapthavarna kireedam choodiya

Additional Info

Year: 
1985