ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി (f)

എലേലോ ... എലേലോ ...എലേലോ ...

തെയ്തെയ്തോം തെയ്തെയ്തോം
തെയ്യംതാര തെയ്യംതാര തെയ്തെയ്തോം
ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി...തങ്കക്കട്ടി.
തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി..പീലിപ്പെട്ടി
പെട്ടിക്കുള്ളിൽ മുത്തും പൊന്നും വാരിക്കെട്ടി
കൊട്ടിപ്പാടി പുന്നാരിക്കും പാവക്കുട്ടി..പാവക്കുട്ടി
ഐലെസാ ഐലെസാ ആലിമാലി ഐലെസാ

(ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി)
ഓഹോഹോ ...

വരവായി  നിലനാലുയർന്ന മുല്ലപ്പന്തൽ
കൊണ്ടു തീർത്ത പള്ളിക്കപ്പലിതു വഴിയേ
ഓളക്കൈയ്യിൽ താളം തല്ലി തുള്ളിത്തുള്ളി
ആരാവാര പാരാവാര പൂരം പോലെ
ഓളക്കൈയ്യിൽ താളം തല്ലി തുള്ളിത്തുള്ളി
ആരാവാര പാരാവാര പൂരം പോലെ
വായോ വായോ കണ്മണീ
ചൊല്ലിത്തായോ പുന്നാരങ്ങൾ ചെല്ലക്കുട്ടീ..ചെല്ലക്കുട്ടീ.
(ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി)

ലാലാലാ ലാലാലാ ലാലാലാ ലലലലല

ഇതിലേ ഇനി കൂടണഞ്ഞു കൂടിന്നുള്ളിൽ കാത്തിരുന്ന
കണ്ണും നെഞ്ചും കുളിരണിഞ്ഞു
മാനം മുട്ടെ പാറിപ്പൊങ്ങാൻ ഉള്ളം വിങ്ങി
ആനന്ദത്തേനുണ്ണാൻ ഉള്ളിൽ ദാഹം തിങ്ങി
മാനം മുട്ടെ പാറിപ്പൊങ്ങാൻ ഉള്ളം വിങ്ങി
ആനന്ദത്തേനുണ്ണാൻ ഉള്ളിൽ ദാഹം തിങ്ങി
പോരൂ പോരൂ പൂങ്കിളീ..
തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി
(ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chinnakkutti chellakkutti

Additional Info

അനുബന്ധവർത്തമാനം