വെള്ളാരം കുന്നുമ്മേലേ

വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ

നിന്നോർമ്മതൻ പൊൻപാതയിൽ 

കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം (വെള്ളാരം)

 

നെടുവീർപ്പിലെ ചുടുകാറ്റിനോ

ഇമയോരമൂറും കണ്ണീരിനോ (നെടുവീർപ്പിലെ)

കദനങ്ങളാക്കാൻ കഴിയില്ല തെല്ലും

കനവിന്റെ കനിയായി നീ നിൽക്കവേ

നിമിഷാർത്ഥവും യുഗദീർഘമായ്

സ്വരമായി നീ നിനവായി നീ

മൗനങ്ങൾ തോറും മൊഴിയായി നീ (വെള്ളാരം)

 

പകലെണ്ണിയും ഇരവെണ്ണിയും

പദയാത്ര ചെയ്യും ഈ വേളയിൽ (2)

മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ

ചിറകുള്ള ചിരിയായ് നീ നിൽക്കവേ

ചരിതാർത്ഥനായ് ഞാനെങ്കിലും

താരാട്ടുവാൻ മാമൂട്ടുവാൻ

ഇന്നെന്റെ ജന്മം തികയാതെയായ്  (വെള്ളാരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellaram Kunnummele

Additional Info

Year: 
1986

അനുബന്ധവർത്തമാനം