ചെണ്ടുമുല്ലത്തണ്ടിലൊരു
ഉം .... ഉം ...
ചെണ്ടുമുല്ലത്തണ്ടിലൊരു വണ്ടിരുന്നു ചൊല്ലി
ചെണ്ടുമുല്ലേ നിൻ മരന്ദം പണ്ടേ എന്റേതല്ലേ
വണ്ടേ വണ്ടേ എൻ മരന്ദം പണ്ടേ നിന്റേതാണ്
വേണ്ടുവോളം നീ നുകർന്നോ വണ്ടേ കരിവണ്ടേ
ചെണ്ടുമുല്ലത്തണ്ടിലൊരു വണ്ടിരുന്നു ചൊല്ലി
ചെണ്ടുമുല്ലേ നിൻ മരന്ദം പണ്ടേ എന്റേതല്ലേ
മണ്ടിമുല്ലേ ഞാൻ നിനക്ക് ചുണ്ടിലുമ്മ നൽകാം
കണ്ടിടാത്ത വാനിടത്തിൽ കൊണ്ടുപോകാം നിന്നെ

വേണ്ട വേണ്ട വാനിടത്തിൽ കൊണ്ടുപോകണ്ടെന്നെ
വണ്ടേ നീയീ പൂവാടിയിൽ കണ്ടാൽ മതിയെന്നും
ചെണ്ടുമുല്ലത്തണ്ടിലൊരു വണ്ടിരുന്നു ചൊല്ലി
ചെണ്ടുമുല്ലേ നിൻ മരന്ദം പണ്ടേ എന്റേതല്ലേ
ചെണ്ടുമുല്ലേ നിൻ മൃദുല തണ്ടിൽ വന്നിരുന്നൂ
ചുണ്ടിലെ നിൻ തേൻകണമെൻ ചുണ്ടിനാൽ നുകർന്നൂ

ചെണ്ടുമുല്ലവാടി നിന്നെ കണ്ടുകണ്ടിരുന്നൂ
മണ്ടി ചെണ്ടുമുല്ലേ നിന്നെ തണ്ടിലേറ്റിടാം ഞാൻ