ചെമ്പഴുക്കാ കവിളിൽ

ഓ... ഓ.... ഓ.... ഓ...
ചെമ്പഴുക്കാ കവിളിൽ
മന്ദഹാസം വിടർന്നു(ചെമ്പഴുക്കാ)
ചെമ്പകപ്പൂ വിരിഞ്ഞു
സന്ധ്യയും വന്നണഞ്ഞു (ചെമ്പകപ്പൂ)
(ചെമ്പഴുക്കാ)

എങ്ങു നിന്നെത്തുമെന്റെ മയിലാടാൻ
കിങ്ങിണി കൊച്ചു തത്ത. (എങ്ങു)
മാണിക്യ വീണ മീട്ടി കുറുങ്ങണ
നാണം കുണുങ്ങി തത്ത (മാണിക്യ)

ചെമ്പഴുക്കാ കവിളിൽ
മന്ദഹാസം വിടർന്നു..
ചെമ്പകപ്പൂ വിരിഞ്ഞു..
സന്ധ്യയും വന്നണഞ്ഞു
ചെമ്പഴുക്കാ കവിളിൽ
മന്ദഹാസം വിടർന്നു...

വാലിട്ടു മയ്യെഴുതാം മയിൽപ്പീലി
ചേലുള്ള കണ്ണു രണ്ടും(വാലിട്ടു)
കർപ്പൂര വെറ്റതിന്ന് ചുവപ്പിക്കാം
തത്തമ്മ ചുണ്ടു രണ്ടും( കർപ്പൂര)
മുത്തശ്ശി കഥ പറയാം കവിളത്ത്
മുത്തം പകർന്നു തരാം(മുത്തശ്ശി)
മുക്കുറ്റിപ്പൂവിറുത്തു
നിനക്കൊരു മൂക്കുത്തി ഇട്ടു തരാം (മുക്കുറ്റി)

ചെമ്പഴുക്കാ കവിളിൽ
മന്ദഹാസം വിടർന്നു(ചെമ്പഴുക്കാ)
ചെമ്പകപ്പൂ വിരിഞ്ഞു
സന്ധ്യയും വന്നണഞ്ഞു (ചെമ്പകപ്പൂ)
(ചെമ്പഴുക്കാ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chempazhukka kavilil

Additional Info

അനുബന്ധവർത്തമാനം