ചഞ്ചലാക്ഷീ

ചഞ്ചലാക്ഷീ..
ചഞ്ചലാക്ഷീ ഓഹോ ചഞ്ചലാക്ഷീ..
ചന്ദ്രകാന്ത മാല ചൂടും ചമ്പകാംഗീ..
ഹൃദയ സദന മധുര മദന സുമമധു തൂകുമോ നീ..

ചുണ്ടിൽ മധുരം നിറയും മധുവോ സുധയോ
കണ്ണിൽ ശരമോ മലരോ ആഹാ ഹാ ഹാ
സ്വപ്നദേവതേ നിൻ വിപഞ്ചിയിൽ
സ്വർഗ്ഗഗീതമാണോ..
തരുമോ നീ മൽ‌സഖീ ഹൃദയത്തിൻ തേൻകനി
പൂന്തേൻ മഴ കുനുകുനെ കുനുകുനെ ചൊരിയൂ നീ..

വിണ്ണിൽ കനകം ചൊരിയും കവിളോ ശശിയോ
മെയ്യിൽ തളിരോ കുളിരോ..
പ്രേമശാരികേ നെഞ്ചിനുള്ളിൽ നീ കൂടുകൂട്ടിയല്ലോ..
ഇനിയെന്നുമിങ്ങനെ ഇണയായ് നീ വാഴുമോ..
മണിനാദം കിലുകിലെ കിലുകിലെ ചൊരിയൂ നീ..

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanjalakshi

Additional Info

അനുബന്ധവർത്തമാനം