ചന്ദ്രികാഞ്ചിതരാവുകള്‍ - M
നി രി സാ..രീ സാ..നി രി സാ രീ സാ..
രിമപസനീ രീസാ സനിരിസനീ രീ സാ
ചന്ദ്രികാഞ്ചിതരാവുകള്‍
വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ
സുന്ദരം വ്രജഭൂമി കണ്ണനു
ജന്മഗേഹമൊരുക്കവേ
പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍
വരിച്ചു കണ്ണനെയാദ്യമേ
ചന്ദ്രികാഞ്ചിതരാവുകള്‍
വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ
തരളയൗവനമെങ്ങളെ
മദലോലരാക്കീലാ
സരളനർത്തനമെങ്ങളെ
ചപലരാക്കീലാ
സഫലജന്മമിതെന്നു മോദമിയന്നു
വാഴുമ്പോള്‍
സകലനാഥനെ ലോകമേതും
അറിഞ്ഞതില്ലല്ലോ
ചന്ദ്രികാഞ്ചിതരാവുകള്‍
വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ
ആ...
കവികള്‍ കാമുകനെന്നുചൊല്ലി
കവിത പാടുമ്പോള്‍
കരയുമാത്മവിഷാദമാരും
അറിഞ്ഞതില്ലല്ലോ
സമയമേറി മറിഞ്ഞവന്‍
തിരമാലകള്‍ക്കുള്ളില്‍
മഹിതവേണു നിനാദമാധുരി
ആരു കേട്ടീടാന്‍
ചന്ദ്രികാഞ്ചിതരാവുകള്‍
വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ
സുന്ദരം വ്രജഭൂമി കണ്ണനു
ജന്മഗേഹമൊരുക്കവേ
പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍
വരിച്ചു കണ്ണനെയാദ്യമേ
ചന്ദ്രികാഞ്ചിതരാവുകള്‍
വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ
ആ...