ഭാരതകഥയിതു

ഭാരതകഥയിതു പറവതിനൊരു ചെറു
നാടകനടനവിലാസമിതാ - മപധനി
ഭാരതകഥയിതു പറവതിനൊരു ചെറു
നാടകനടനവിലാസമിതാ

മഹിതകഥകള്‍ പലതും പലരും 
പറയുമതിനു നടുവില്‍ പൊതുവിൽ
പല പൊളി തിരുകിയ കപടത കളയുക
ഭാരതകഥയിതു പറവതിനൊരു ചെറു
നാടകനടനവിലാസമിതാ

കനവില്‍ നിനവില്‍ അഖിലം കലരും
കരുണരസമിതൊഴുകും വഴിയില്‍
കലകളില്‍ ഒഴുകിയ ലഹരികള്‍ വെടിയുക
ഭാരതകഥയിതു പറവതിനൊരു ചെറു
നാടകനടനവിലാസമിതാ
ആ ഭാരത കഥയിതു പറവതിനൊരു ചെറു നാടകനടനവിലാസമിതാ
നാടക നടന വിലാസമിതാ
നാടക നടന വിലാസമിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bharatha kadhayithu

Additional Info

Year: 
1999

അനുബന്ധവർത്തമാനം