കോലക്കുഴലിന്റെ നാദം

കോലക്കുഴലിന്റെ നാദം 
പോയകാലത്തിന്‍ തേങ്ങലായ് കാറ്റില്‍
ദാരുണമേതോ വിഷാദം 
ഇന്നീ ദ്വാരക തന്നില്‍ പരന്നൂ
ശാപത്താല്‍ ഗാന്ധാരി ചെയ്ത കൊടും-
പാപം പൊറുക്കണേ കണ്ണാ..
കണ്ണാ...

കണ്ണീര്‍ മണിമയമാല്യം ഞങ്ങള്‍
കണ്ണനായ് കാഴ്ച വയ്ക്കുന്നൂ
മാനവധര്‍മ്മത്തിന്‍ നന്മ 
എല്ലാ മാനിനിമാര്‍ക്കും ലഭിക്കാന്‍
മാനിച്ച കാരുണ്യകര്‍മ്മം കണ്ടു
മാനിച്ചെടുത്തീല ഞങ്ങള്‍
സര്‍വാപരാധം പൊറുക്കൂ 
സ്നേഹസര്‍വ്വസ്വമല്ലേ നീ കണ്ണാ..
കണ്ണാ...

കാകളിപാടും കുയിലിന്‍ 
നാദമാധുരി ശോകാര്‍ദ്രമായി
പുഞ്ചിരിക്കാറുള്ള പൂക്കള്‍ -ഇട-
നെഞ്ചുരുകി കരയുന്നു
മഞ്ഞുകണങ്ങളാം കണ്ണീര്‍ 
വീണു മങ്ങുന്നു പൂവിതളെല്ലാം
ഇന്നീ പ്രപഞ്ചത്തിന്‍ ദുഃഖം ഞങ്ങള്‍-
ക്കുള്ളില്‍ വിതുമ്പുന്നു കണ്ണാ..
കണ്ണാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kolakkuzhalinte naadam

Additional Info

Year: 
1999

അനുബന്ധവർത്തമാനം