ചന്ദ്രകാന്തം അലിയും നിലാവില്‍ (F)

ചന്ദ്രകാന്തം അലിയും നിലാവില്‍
ഇന്ദ്രനീലം പൊഴിയുന്നോരീരാവില്‍
മഞ്ഞു പെയ്താലും
പഞ്ചേന്ദ്രിയങ്ങളില്‍
അഗ്നി പടരുന്നു അഗ്നി പടരുന്നു
ചന്ദ്രകാന്തം അലിയും നിലാവില്‍
ഇന്ദ്രനീലം പൊഴിയുന്നോരീരാവില്‍

തിരിനാളം അലിയും മാന്മിഴിയില്‍
നിഴല്‍നാഗമിഴയും പൂവിരിയില്‍
ഫണം വിടര്‍ത്തുന്നോരാവേശങ്ങള്‍ അടിമയാക്കുന്നു
(ചന്ദ്രകാന്തം...)

മലരാടയുലയും മാര്‍ഗ്ഗഴിയില്‍
മധുപാനലഹരി രാവുകളില്‍
ഏതു വിഭോഗന മന്ത്രം ചൊല്ലി
തടവിലാക്കുന്നു
(ചന്ദ്രകാന്തം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrakantham aliyum nilavil (F)

Additional Info

Year: 
1991

അനുബന്ധവർത്തമാനം