ചന്ദനഗന്ധം ചാർത്തി
സാലഭംജികേ..
ചന്ദനഗന്ധം ചാർത്തി, ചമതവർണ്ണ ചേല ചുറ്റി
ചഞ്ചല ഛായാചിത്രമായി ചമഞ്ഞുവരൂ
സുലക്ഷണ നീ ചമഞ്ഞുവരൂ
ചന്ദനഗന്ധം ചാർത്തി, ചമതവർണ്ണ ചേല ചുറ്റി
തൊട്ടു തൊട്ടില്ലെന്ന മട്ടിലാവിരലൊന്നു മുട്ടി
തൊട്ടു തൊട്ടില്ലെന്ന മട്ടിലാവിരലൊന്നു മുട്ടീ
മൊട്ടിട്ടുവോ അനുരാഗം
മിഥുനങ്ങളായ് മകരമഞ്ഞിന്റെ മറവിലും
മലയിലും സുരതലയതാളമറിയുന്നുവോ.
(ചന്ദനഗന്ധം ചാർത്തി..)
ഹർഷ പുളകിതയായി വർഷ പ്രവാഹം
ഒരു പ്രണയമായ് പ്രാണനിൽ ലയിച്ചുവോ
നിറമുന്തിരിത്തുണ്ടുകൾ തുടുത്തുവോ
വിറയാർന്നു നിന്നുവോ യൌവ്വനം
(ചന്ദനഗന്ധം ചാർത്തി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandanagandham Chaarthi
Additional Info
ഗാനശാഖ: