മഞ്ഞിൽ മെല്ലെ

മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു
ആർദ്രമായ് നിലാമഴയും
പറയാതെ നീ എങ്ങോ മായുന്നുവോ
(മഞ്ഞിൽ മെല്ലെ‌...)

തീരം തേടും പോലെ വാനിൽ മേഘം മൗനം
ശംഖിൻ നാദം വരവർണ്ണിനിയായ്
നിറമായ് മാധവം. മൊഴിയായ് യാദവം.
മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം
അതിലായിരം ഋതുഭംഗികൾ അവിരാമമായി
(മഞ്ഞിൽ മെല്ലെ...‌)

ചായം ചേരും നീളേ രാവിൽ മോഹം മൂകം
ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ്
കനവായ് മാനസം. നിഴലായ് ആ മുഖം.
വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം
അതിലായിരം മൃദുശീലുകൾ അവിരാമമായി
(മഞ്ഞിൽ മെല്ലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manjil melle

Additional Info

Year: 
2011

അനുബന്ധവർത്തമാനം