ചായം തേച്ചു മിനുക്കിയതെന്തിന്
ചായം തേച്ചു മിനുക്കിയതെന്തിനു
സായംസന്ധ്യകളേ
ഹാ...ഹാ...ഹാ
കുങ്കുമമൊരു പിടിയെൻ കണ്മണിയുടെ
പൂങ്കവിളിൽ നിന്നണിയരുതോ (ചായം..)
ഹാ..ഹാ..ഹാ
പീലികൾ മുടിയിൽ തിരുകിയതെന്തിനു
പാറും മേഘങ്ങളേ
ഹാ..ഹാ..ഹാ
നീലമയിത്തിരി എൻ കളിത്തോഴി തൻ
നീർമിഴിയിൽ നിന്നണിയരുതോ (ചായം..)
ഹാ..ഹാ..ഹാ
പൂമധു തേടി തളരുവതെന്തിനു
കാർവരി വണ്ടുകളേ
മധുരിമയിത്തിരി എന്നോമലാൾ തൻ
മനസ്സിൽ നിന്നുമെടുക്കരുതോ
ഹാ..ഹാ..ഹാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chaayam thechu minukki
Additional Info
ഗാനശാഖ: