പാരിലിറങ്ങിയ താരങ്ങളോ

പാരിലിറങ്ങിയ താരങ്ങളോ
പവിഴമല്ലിപ്പൂവുകളോ
പ്രകൃതീശ്വരിയുടെ മുടിയിൽ പാറിയ
പ്രസാദരേണുക്കളോ നിങ്ങൾ
പ്രഭാത ബിന്ദുക്കളോ
 
പവനൻ ചാർത്തിയ ചിലങ്കകളോ
പറന്നു പാടും കുരുവികളോ
മധുമാസറാണി തൻ വീണയിലുണരും
മനോഞ്ജസംഗീതമൊ ഒരു
മയൂരസന്ദെശമോ (പാരിലിറങ്ങിയ..)
 
ശാലീന സുന്ദരപുഷ്പങ്ങളോ
ശാരദസന്ധ്യാമേഘങ്ങളോ
വാസരദേവത മാറിൽ ചൂടിയ
വൈഡൂര്യ ഹാരങ്ങളോ നിങ്ങൾ
വർണ്ണപരാഗങ്ങളോ (പാരിലിറങ്ങിയ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paarilirangiya thaarangalo

Additional Info

അനുബന്ധവർത്തമാനം