ഭൂലോകത്തില്‍ പലപലനാട്
ഭൂലോകത്തില്‍ പലപലനാട് അതിശയമായൊരു നസ്രേത്ത് നാട് പുണ്ണിയമുള്ളൊരു ദേശമതേ ദേശമതേ തകതകതൈതോം ദാവീദിന്‍ തിരു ഗോത്രപ്പേര്‍ അവിടൊരു കന്നിപ്പെമ്പിളപേര് കല്യാണത്തിന്‍ പരുവവുമായേ ഭൂലോകത്തില്‍ പലപലനാട് അതിശയമായൊരു നസ്രേത്ത് നാട് പുണ്ണിയമുള്ളൊരു ദേശമതേ ദേശമതേ പെണ്‍പിളയ്ക്കൊരാണ്‍തുണയെ കണ്ടെടുക്കും കാലമത് നല്ലവടി കൊണ്ടുവരും ആണിനുള്ള ഭാഗ്യമത് പൊന്നു വടികളും വെള്ളിവടികളും ഊന്നുവടികളും ഞാന്നു വടികളും കല്യാണമത്സരത്തിലെത്തിടുന്നേ തകതകതൈതൈതോം കേട്ടോരും കേട്ടപടി വന്നിടുന്നേ മരപ്പണിക്കാരനാം ഔസേപ്പുമാപ്പിളയൊരു മുഴക്കോലുമായ് വന്നേ കോലൊന്നു തൊട്ടേ കോലുതളിര്‍ത്തേ അതേലൊരു ലില്ലിപ്പൂ പൂത്തേ -അതിയാന്‍ പെണ്ണിനെ കെട്ടി വീതുളികൊണ്ട് കീറിമുറിച്ചേ ജീവിളികൊണ്ട് ചീവിമിനുക്കി ആശാരിപ്പണി തീര്‍ത്തൌസേപ്പ് തനിയെ അന്തിയുറങ്ങി എന്നിട്ടും കെട്ട്യോള്‍ ഗര്‍ഭിണിയായല്ലോ ഔസേപ്പ് ശങ്കിച്ചുവല്ലോ മേരിയുമായുള്ള ബന്ധം ഒഴിയാന്‍ അതിയാനുറപ്പിച്ച നേരം മേരിനേ കൈക്കൊള്ളൂ ഔസോ മാലാഖ വന്നിന്നു ചൊല്ലി ദൈവത്തിന്‍ ഗര്‍ഭമാണെന്ന് ഇവള്‍ ഇപ്പഴും കന്യയാണെന്ന് നേര്‍വഴി കാട്ടുവാന്‍ താന്താങ്ങള്‍ നാട്ടിലായ് പോകണമെന്നു വന്നു തരികിടതകതൈ ഔസേപ്പും മേരിയും ബെത്ലേമിലെത്തുവാന്‍ ഓരോ വഴി കടന്നു തരികിടതകതൈ വീടായ വീട് നിറഞ്ഞേ ആരും കണ്ടത്കൊണ്ടുവലഞ്ഞേ മേരിക്ക് പേറ്റുനോവായേ ഒരു കാലിത്തൊഴുത്തില്‍ പിറന്നേ ഉണ്ണിമിശിഹാ പിറന്നേ മേലെ മാലാഖമാരുമണഞ്ഞേ ഇടയോരോടൊക്കെ പറഞ്ഞേ അവര്‍ ആട്ടവും പാട്ടും തൊടങ്ങ്യേ തൈതൈതൈതൈ...