മുറുകിയ ഇഴകളിൽ

മുറുകിയ ഇഴകളിൽ തുളുമ്പുന്ന രാഗം
കേട്ടിന്നും ഞാനൊരു പ്രണയക്കലയായ്
ചഷകവും ചഷകവും ഇടയുന്ന നാദം
കേട്ടിന്നും ഞാനൊരു മുന്തിരിമലരായ്
മദലയം പകരും
ഈ ചിരികളിൽ മൊഴികളിൽ വൈനിന്റെ കണികകൾ മുറുകിയ ഇഴകളിൽ തുളുമ്പുന്ന
രാഗം..രാഗം

പല താളമിതിൽ ഇളകുന്ന ലഹരിതൻ ചുവടുകളേ
ഒരു രാവിൻ ദാഹം മുഴുവനുമൊതുങ്ങുന്ന നയനങ്ങളേ
സിരതോറും ഇതു മധുരങ്ങൾ വിതറുന്ന അഴകുകളേ
നൈലിന്റെ ദാഹം ഇഴയുന്ന കരളിലെ കണികയിതാ
മുറുകിയ ഇഴകളിൽ തുളുമ്പുന്ന രാഗം..രാഗം

ഒരു മേനിയായ് പിണയുന്ന പ്രിയമുള്ള നിഴലുകളേ
മനസ്സിന്റെ മൗനം തഴുകുന്ന വിറകൊള്ളും വിരലുകളേ
രഹസ്യങ്ങൾ ചൊല്ലി അണയുന്ന നിറമുള്ള നിമിഷങ്ങളേ
നൈലിന്റെ ദാഹം പുളയുന്ന രജനിതൻ വചനമിതാ
മുറുകിയ ഇഴകളിൽ തുളുമ്പുന്ന രാഗം..രാഗം.. രാഗം..രാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Murukiya izhakalil

Additional Info

Year: 
1980

അനുബന്ധവർത്തമാനം