ഭൂചക്രവാളങ്ങളിൽ
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില്‍
മുഖരിതമായ് സ്വരതരമൊരു മന്ത്രം
ദേവപ്രയാഗാനദീ തീരം
ചാരുതൃകോണാകൃതീ തീരം
ഋതുവേദഗീതമവിടെയൊരസുലഭ-
സന്ധ്യയില്‍ അനുപമം ഒഴുകി
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില്‍
മുഖരിതമായ് സ്വരതരമൊരു മന്ത്രം
മുഖരിതമായ് സ്വരതരമൊരു മന്ത്രം
ആദിത്യസ്മിതപ്രേമരൂപം
ഗായത്രി ജപസ്നിഗ്ധമായി
കാതരമായി ജീവനലയഭാവം
പഞ്ചപ്രാണ താളമുയര്‍ത്തി ഓംകാരം
ആ....
പഞ്ചപ്രാണ താളമുയര്‍ത്തി ഓംകാരം
ഭാവന സോപാനങ്ങള്‍ സാന്ദ്രമുണര്‍ത്തി
ഹ്രീംകാരം
മുനിമാനസങ്ങളതിലൂര്‍ന്ന യോഗലയ
തരളിതമായ് ഹരിമയമായ് ഭൂമി
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില്‍
മുഖരിതമായ് സ്വരതരമൊരു മന്ത്രം
മുഖരിതമായ് സ്വരതരമൊരു മന്ത്രം
തുമ്പപ്പൂക്കണിത്തേരിലെത്തി കുന്നത്തെപ്പുലര്‍ക്കൊന്ന ചൂടി
പുത്തനുഷസ്സിന്‍ പുഷ്ക്കലയാമങ്ങള്‍
ആയുര്‍വ്വേദ തത്വരഹസ്യം തേടുന്നൂ
ആ....
ആയുര്‍വ്വേദ തത്വരഹസ്യം തേടുന്നൂ പുണ്യമൊരാശിര്‍വാദ മംഗളമോതും വേദാന്തം
രാഗാതിരോഗരഹിതം പ്രശാന്തതര
മധുമയമായ് മധുരിതമായ് നാമം
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില്‍
മുഖരിതമായ് സ്വരതരമൊരു മന്ത്രം
ദേവപ്രയാഗാനദീ തീരം
ചാരുതൃകോണാകൃതീ തീരം
ഋതുവേദഗീതമവിടെയൊരസുലഭ-
സന്ധ്യയില്‍ അനുപമം ഒഴുകി
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില്‍
മുഖരിതമായ് സ്വരതരമൊരു മന്ത്രം
മുഖരിതമായ് സ്വരതരമൊരു മന്ത്രം