അഴകേ നീയെന്നെ അറിയാതിരുന്നാൽ

അഴകേ നീയെന്നെ അറിയാതിരുന്നാൽ

എന്തിനാണിനിയെന്റെ ജന്മം

അഴകേ എൻ വിരൽമീട്ടിയുണർത്തും

പാടാൻ കൊതിക്കുന്ന വീണ

നിന്നിലെ മോഹനസങ്കൽപവീണ

ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ

കണ്മണീ നിന്നെ ഞാൻ അറിയുന്നു

കൽപനാ ജാലകം തുറന്നു വച്ചപ്പോൾ

കണികണ്ട കാഴ്ചയിൽ നിൻ രൂപം

പൊന്മുളം തണ്ടിൽ നിൻ ഗാനരഹസ്യം

പാഴ്‌നിലാ പാലയിൽ നിൻ വസന്തം

നിൻ മൊഴിയും മിഴിയും ഞാനല്ലേ

താളില തുമ്പിലെ മഞ്ഞിളംതുള്ളികൾ

മരതക മുത്തായ്‌ പൊഴിയുമ്പോൾ

നക്ഷത്രവാടിയിൽ പൗർണ്ണമികന്യക

താരകമുല്ലപ്പൂ കോർക്കുമ്പോൾ

തെന്നലിൽ നിൻ മൃദുനിശ്വാസഗന്ധം

മിന്നലിൽ കൈവള ചന്തം

നിൻ അഴകും കവിതയും ഒന്നാകുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Azhake neeyenne ariyathirunnal

Additional Info

അനുബന്ധവർത്തമാനം