അഴകേ അഴകിന്നഴകേ
അഴകേ അഴകിന്നഴകേ വളരഴകേ
നിൻ കടമിഴികളിലെ നീലിമയിൽ
അമ്പിളിക്കുളിർത്താഴികക്കുടം
ചൂടും ഭൂമിയൊഴുകി
നാഗമുല്ലമലർകാവിൽ മംഗല്യ നട തുറന്നു (അഴകേ...)
ആഴിയൂഴിയാകാശം ചുറ്റും നോക്കി നിൽക്കെ (2)
നിനവും കനവും കലരും കലപികൾ
പുളഞ്ഞിഴുകീ
ഓർമ്മയിൽ നമ്മിലെ ഓരോ തരിയും നിന്നു തുടിച്ചൂ
ലാ ലലലാ ലലല.. (അഴകേ..)
കാണക്കാണമന്ദാക്ഷം നിന്നിൽ വാർന്നു വീണു
ഒളികണ്ണൊളിയാൽ വിടരും ഇതളുകൾ മലർന്നിളകീ
ജീവന സൗരഭ ഹർഷോന്മാദം
നമ്മിൽ നിറഞ്ഞൂ
ലാലലാല...ലൽലല... (2)
ലലലല..ലലാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Azhake Azhakinnazhake
Additional Info
ഗാനശാഖ: