അയ്യോ എന്റെ സാറേ

ഏഹേഹേഹേഹേ 
ആഹഹഹാഹാ..

അയ്യോ എന്റെ സാറേ 
വലയിൽ വീണുവല്ലോ
മോഹം കൊണ്ടു നെഞ്ചിൽ
ലഹരിയേറ്റിയല്ലോ
വേലചെയ്യും എന്നും ഏലസ്സിനി
നേർന്നു കൊള്ളൂ വരുമാപത്തുകൾ ..

പള്ളിക്കൂടം വന്നാൽ 
പുതു പാഠം ചൊല്ലി തരുമോ
നീയാണ് എൻ ഗുരുനാഥൻ
പഠിക്കാതെ വന്നെങ്കിൽ 
ശരിക്കെന്നെ ശിക്ഷിച്ചോ
തുടക്കാമ്പിൽ അങ്ങെന്നെ
നഖം കൊണ്ടു നുള്ളിക്കോ
എന്നാളുമേ നിന്നോടൊപ്പം ഒന്നാകും എൻ ആശകൾ

ഒന്നാം പാഠം തീർന്നു
നമ്മളൊന്നായ് തമ്മിൽ ചേർന്നു
ഇനി വേളി ഒരു ലയകേളി
തരിച്ചേറിയുണരുന്നു
ത്രസിക്കും പൂവംഗങ്ങൾ
ഇനിച്ചേറി വിടരുമ്പോൾ
കൊതിക്കും ഹൃദന്തങ്ങൾ
നിന്നോട് ഞാൻ പുഷ്പിക്കണം
അഞ്ചാറു പ്രസവിക്കണം..

നിന്നെ തേടിത്തേടി 
ഞാൻ എല്ലും തോലുമായി ..
ഇനി നിന്നെ വിടുകില്ല
മുടി ചീകി പൂചൂടി
നടന്നു നിൻ പിന്നാലെ
വലവീശി വശമാക്കി
നിന്നെയെൻ കണ്ണാലെ
കൈകൊണ്ടു ഞാൻ ആരോരുമേ 
കിള്ളാത്ത ചെന്താമര ..

ലല്ലാലല്ലാ ലല്ലാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayyo ente saare