ഭൂമി പൂചൂടും മധുമാധവം
Music:
Lyricist:
Singer:
Film/album:
ഭൂമി പൂചൂടും മധുമാധവം
മലര്‍ബാണന്റെ തേരോത്സവം
കുളിരോട് കുളിര്‍പാകും നിന്നോര്‍മ്മകള്‍
മനസ്സില്‍ ചൊരിയും പ്രേമാമൃതം
(ഭൂമി പൂചൂടും...)
മുത്തങ്ങള്‍ കൈമാറവേ ഈ
ചുണ്ടത്തു തേനൂറിയോ
ഓ...അംഗങ്ങളൊന്നാകവേ ഉള്ളില്‍
സംഗങ്ങള്‍ കൊണ്ടാടി നാം
മോഹങ്ങളുല്ലാസമേകും
സായൂജ്യ സാഫല്യമാകും
ദാഹത്തിന്‍ ഭൂപാളം നിന്നില്‍ ഏതോ മഞ്ജീരനാദങ്ങളെന്നില്‍
പെണ്ണേ വാ...
(ഭൂമി പൂചൂടും...)
ഞാന്‍ ചൈത്രകുസുമാഞ്ജലി
നെഞ്ചില്‍ നീ ഹര്‍ഷസ്വപ്നാവലി
ആ...നീ എയ്ത പൂവമ്പുകള്‍ എന്നില്‍
രോമാഞ്ച നീഹാരങ്ങള്‍
ഉന്മാദസംഗീതവേളാ ശൃംഗാരസല്ലാപമേളാ
ഒന്നല്ല ഒരുകോടി സ്വര്‍ഗ്ഗം ദേവീ
ഒന്നിച്ചു നാം തീര്‍ക്കുമെന്നും
പൊന്നേ വാ...
(ഭൂമി പൂചൂടും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Bhoomi poochoodum
Additional Info
Year:
1986
ഗാനശാഖ: