ആയിരം വിരലുള്ള മോഹം

ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം(2)
ഉണരും വേളയിൽ കരയേറും വീചികൾ
ഉണരും വേളയിൽ കരയേറും വീചികൾ
ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം.. 

ഭൂമിയിൽ സ്ത്രീയുടെ ഗന്ധം
തെന്നലിൽ കാമുക മന്ത്രം (2)
പനിമതി വിടരവേ
കതിരൊളി പൊഴിയവേ (2)
മാദക ശയ്യയിൽ മന്മഥ ഞാണൊലി കേൾക്കവേ
ലഹരിയിലാറാടി രതിരഹസ്യം കൈമാറി
ലഹരിയിൽ ആറാടിരതിരഹസ്യം കൈമാറി..
ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം..

നഗ്നത പൂവിടും നേരം
ജീവനിൽ യൗവ്വന ദാഹം(2)
ഉടലുകൾ പുളയവേ
നിഴലുകൾ പിണയവേ (2)
ചുണ്ടുകൾ തങ്ങളിൽ ചുംബന മുദ്രകൾ ചാർത്തവേ
ഒരു നിമിഷമൊന്നായി
ഒരു മധുരം കൈമാറി
ഒരു നിമിഷമൊന്നായി
ഒരു മധുരം കൈമാറി..

ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം
ഉണരും വേളയിൽ കരയേറും വീചികൾ
ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം..

ഹേയ് ല.. ല. ൽ.. ലാ.. ല.. ലാ...
​​​​​​​ഹേയ് ല.. ല. ൽ.. ലാ.. ല.. ലാ...

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayiram viralulla moham

Additional Info

Year: 
1990

അനുബന്ധവർത്തമാനം