അശോകവനത്തിൽ പൂക്കൾ കൊഴിഞ്ഞൂ

അശോകവനത്തിൽ പൂവുകൾ കൊഴിഞ്ഞൂ

അശ്രുത്തിരകളിൽ മൈഥിലി പിടഞ്ഞൂ

അവളുടെ ഗദ്ഗദ ഗാനശലാകകൾ

ആനന്ദരൂപനെ തേടിയലഞ്ഞൂ

 

കാമത്തിൻ വിളക്കേന്തും കൺകളുമായി

അഴകിയ രാവണൻ പിന്നെയും വന്നൂ

ഇരുളിന്റെ മുന്നിൽ വിറയ്ക്കുന്ന സന്ധ്യയായ്

ഇന്ദീവരമിഴി മുഖം കാട്ടി നിന്നൂ

രാമാ രഘുരാമാ രാജീവ നയനാ

ജാനകിക്കഭയം തരൂ (അശോക..)

 

തീരത്ത് തല തല്ലും തിരകളുമായി

ഉറങ്ങാത്ത സാഗരം സർവ്വവും കണ്ടൂ

വിധിയുടെ മാറിൽ ജ്വലിക്കുന്ന താര പോൽ

ലങ്കയിൽ മൈഥിലീ ഹൃദയം ജ്വലിച്ചൂ

രാമാ രഘുരാമാ രാജീവ നയനാ

ജാനകിക്കഭയം തരൂ (അശോക..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Asokavanathil pookkal kozhinju

Additional Info

അനുബന്ധവർത്തമാനം