ആശാനികുഞ്ജത്തിൽ (Sad)

ആശാനികുഞ്ജത്തിൽ ഞാനോമനിക്കുന്ന
രാഗാർദ്ര പല്ലവി ഒന്നു മാത്രം
എന്നെ സ്നേഹിക്കൂ എന്നെ മാത്രം
ഞാൻ നിന്നെ സ്നേഹിപ്പൂ നിന്നെ മാത്രം
(ആശാനികുഞ്ജത്തിൽ...)
സൗഗന്ധികങ്ങൾ ജീവനിലരുളും
സൗരഭ്യസൽക്കാരമാസ്വദിക്കാൻ
വരുമോ നീയെന്റെ പ്രാണസഖീ
വാർ മഴവില്ലിന്റെ പുഷ്പകത്തിൽ
അലിയൂ നീ എന്നിലലിയൂ
കടലിൽ നദിയെന്ന പോലെ
(ആശാനികുഞ്ജത്തിൽ...)

കല്ലോലിനിയിൽ കാറ്റു വന്നുണർത്തും
സല്ലീല മർമ്മര ധോരണിയിൽ
അഴകേ നീ വന്നു താളമിട്ടൂ
നിൻ മാനസത്തിന്റെ സ്പന്ദനത്താൽ
അലിയൂ നീ എന്നിലലിയൂ
മൃതിയിൽ ജനിയെന്ന പോലെ
(ആശാനികുഞ്ജത്തിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ashanikunjathil

Additional Info

Year: 
1981

അനുബന്ധവർത്തമാനം