ലില്ലിപ്പൂ ചൂടി വരും മെയ്‌മാസം
Music:
Lyricist:
Singer:
Film/album:
ലില്ലിപ്പൂ ചൂടി വരും മെയ് മാസം
അല്ലിത്തേൻ വാർന്നൊഴുകും മന്ദഹാസം
മദനൻ വന്നൂ ഹൃദയം തന്നൂ
ദാഹമുണർന്നു സഖീ
(ലില്ലിപ്പൂ...)
മാമയിലോ മാനസമോ മായാനർത്തനമാടീ
തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീ
ആഹാ മാമയിലോ മാനസമോ മായാനർത്തനമാടീ
തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീ
ആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീ
ആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീ
(ലില്ലിപ്പൂ...)
പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടി
പഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടി
ആഹാ പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടി
പഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടി
ആഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീ
ആഹാഹാഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീ
(ലില്ലിപ്പൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Lillypoo Choodi Varum May Maasam
Additional Info
ഗാനശാഖ: