ആരോമലേ തേങ്ങുന്ന വെൺ നിലാവേ

ആരോമലേ തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ
മായുന്നിതാ സഖീ നിശാ ഗീതം
മറക്കാമിനി തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ..

അനാദിയാം വിഷാദമേ വരം തരൂ
പ്രസാദമായ് തെളിഞ്ഞിടും മുഖം തരൂ
ഈ വീഥിയിൽ എന്നെ നീ കാണുമോ.. ഓ...ഓ.. ഓ.....

മറക്കാമിനി തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ
മായുന്നിതാ സഖീ നിശാ ഗീതം
മറക്കാമിനി.

നിശീഥിനീ കനിഞ്ഞു നീ ഇടം തരൂ
പ്രഭാതമായ് പുലർന്നിടും സുഖം തരൂ
ഈ നോവിലെൻ കണ്ണുനീർ മൂടുമോ.. ഓ...ഓ.. ഓ......

ആരോമലേ തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ
മായുന്നിതാ സഖീ നിശാ ഗീതം
മറക്കാമിനി.
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aromale Thengunna Ven Nilave

Additional Info

Year: 
2009

അനുബന്ധവർത്തമാനം