അരിമുല്ലപ്പൂവിൻ

അരിമുല്ലപ്പൂവിൻ ചിരിയുള്ള പെണ്ണേ എൻ

കാതിൽ നിൻ കളമൊഴി കേൾക്കുന്നു

 

താമരപ്പൂങ്കാവനത്തിലു താമസിക്കുന്നോനേ

നേരിലും കനവിലും ഒളിവിലുമെന്നെ

ഖൽബു വിളിക്കുന്നേ എൻ  ഖൽബു വിളിക്കുന്നേ

 

രാഗമഞ്ജരീ ഗ്രാമസുന്ദരീ

പകരൂ എന്നിൽ ലയഭംഗി

മോഹങ്ങളെന്നിൽ താലമുയർത്തി

നിൻ വരവേല്പിന്നൊരുങ്ങുന്നൂ

കരളിലെ കിളികള് ചിറകു വിരിച്ച്

കിലുകിലെ റൂഹില് മലരു വിർരച്ച്

രാവും പകലും ഞാൻ കാത്തിരുന്നിട്ട്

നെടുവീർപ്പിൻ ചൂടാലേ നെഞ്ചിടി കൂടുന്നേ

കാവ്യകല്പനേ കാവ്യതാരകേ

അറിയൂ നീയെൻ അഭിലാഷം

ചിന്തകളെ നീ ബന്ധുരമാക്കി

ചേതനയിൽ തേനലർ തൂകുന്നു

നെഞ്ചില് നെഞ്ചില് ഞാനുള്ള മാരന്

കണ്ണില് കണ്ണില് ഞാനുള്ള മാരന്

വേണ്ടവയൊക്കെ ഒരുക്കി വെച്ചിട്ട്

സൊപ്പനം പോലെ ഞാൻ ഒപ്പന കൂടുന്നേ (അരിമുല്ല...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arimullappoovin

Additional Info

അനുബന്ധവർത്തമാനം